rubber-03

TAGS

റബറിന്റെ താങ്ങുവില 180 രൂപയായി വര്‍ധിപ്പിച്ചു. 170 ല്‍ നിന്ന് പത്ത് രൂപ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പാക്കാനിരുന്ന തീരുമാനമാണ് തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നേരത്തെയാക്കിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളില്‍ റബര്‍ വില പ്രധാന തിരഞ്ഞെടുപ്പ് ചര്‍ച്ചയാണ്. ഇന്നലെ പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയപ്പോളും ഇത് ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മുന്‍പ് താങ്ങുവില വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Support price of rubber hiked