• 'ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം പതിവ്'
  • 'വിഭജന മനോഭാവം ബഹുസ്വര ധാര്‍മികതയെ തകര്‍ക്കുന്നു'
  • 'രാജ്യത്ത് മതധ്രുവീകരണം'

രാജ്യത്തെ മതധ്രുവീകരണം സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്നുവെന്ന് ലത്തീന്‍ സഭ. ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണവും ഭീഷണിയും പതിവായെന്നും ആരാധനയ്ക്കിടെ പള്ളികളില്‍ വായിച്ച സര്‍ക്കുലറിലാണ് സഭ വിമര്‍ശനം ഉന്നയിച്ചു.  2014 ക്രൈസ്തവര്‍ക്ക് നേരെ 147 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ 2023 ല്‍ ക്രൈസ്തവ വിരുദ്ധ അക്രമങ്ങള്‍ 687 ഉണ്ടായെന്നും സര്‍ക്കുലറില്‍ പറയുന്നു. വിഭജന മനോഭാവങ്ങളും വിദ്വേഷ പ്രസംഗങ്ങളും മതമൗലീക പ്രസ്ഥാനങ്ങളും ബഹുസ്വര ധാര്‍മികതയെ തകര്‍ക്കുന്നുവെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Minority rights being violates; circular by Latin Church