തിരുവനന്തപുരം മുതലപ്പൊഴിയില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടത്തിയ പഠനറിപ്പോര്‍ട്ടുകളില്‍ എന്തുനടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍. ഫിഷറീസ് വകുപ്പും, തീരദേശ പൊലീസും ജില്ലാ ഭരണകൂടവും വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് നല്‍കിയതെന്നും കമ്മിഷന്‍. മുതലപ്പൊഴി തുറമുഖവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ പാലിച്ചോയെന്ന് അദാനി പോര്‍ട്ടിനോടും വിശദീകരണം തേടി.

മഴക്കാലമെന്നോ വേനല്‍ക്കാലമെന്നോ ഭേദമില്ലാതെ മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടരുന്നെങ്കിലും കാര്യമായ ഒരുപരിഹാരവും  സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒരോഅപകടം ഉണ്ടാകുമ്പൊഴും മന്ത്രിമാരോ ജനപ്രതിനിധികളോ സ്ഥലത്തെത്തും. പഠനം നടത്തുമെന്ന് പ്രഖ്യാപിക്കും റിപ്പോര്‍ട്ട് തേടും. അത്തരത്തില്‍ ഏഴ് റിപ്പോര്‍ട്ടുകളാണ് സര്‍ക്കാരിന്റെ പക്കല്‍.

മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ രണ്ടുതവണ ന്യൂനപക്ഷ കമ്മിഷന്‍ യോഗം ചേര്‍ന്നു.  27 ന് ചേരുന്ന അചുത്തയോഗത്തില്‍  യോഗത്തില്‍ വിശിദീകരണം നല്‍കാന്‍  അദാനി പോര്‍ട്ടിനും നോട്ടിസ് അയച്ചിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ച് പ്രശ്നപരിഹാരത്തിന് രൂപരേഖയുണ്ടാക്കും. പൊഴിയിലെ മണല്‍നീക്കം ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്കാണ് അദാനി പോര്‍ട്ട് സന്നദ്ധതയറിയിച്ചത്. അവ എത്രത്തോളം പ്രയോഗതലത്തില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുമെന്നതാണ് ചോദ്യം

ENGLISH SUMMARY:

Minority commission to the government about Mudalapozhi accid