village-oofcier-rdo-17
  • സിപിഎമ്മില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്ന് ആരോപണമുയര്‍ന്നിരുന്നു
  • സമഗ്രാന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്
  • റിപ്പോര്‍ട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറും

പത്തനംതിട്ട കടമ്പനാട്ട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയതിൽ അടൂർ ആർ.ഡി.ഒയോട് ജില്ലാ കലക്ടർ റിപ്പോർട്ട് തേടി. വില്ലേജ് ഓഫിസറുടെ  മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫിസർമാർ ഇന്നലെ ജില്ലാ കലക്ടർക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് നടപടി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മനോജിന് സിപിഎം നേതാക്കളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.

 

സമഗ്ര അന്വേഷണം വേണമെന്നും ബാഹ്യസമ്മര്‍ദങ്ങള്‍ തടയണമെന്നുമാണ് വില്ലേജ് ഓഫിസര്‍ കലക്ടറോട് ആവശ്യപ്പെട്ടത്. ആര്‍ഡിഒയുടെ റിപ്പോര്‍ട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറും. വില്ലേജ് ഓഫിസർമാർ നൽകിയ പരാതി സമഗ്ര അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. വി‍ഡിയോ റിപ്പോര്‍ട്ട് കാണാം.

 

PTA Collector seeks report from RDO in Kadambanadu village officer's suicide