ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയ കൊടുംകുറ്റവാളി കൊടി സുനിയുടെ പരോള്‍ മഹാപരാധമല്ലെന്ന് ന്യായീകരിച്ച് സിപിഎം. സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജനാണ് പരോളിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. പൊലീസ് റിപ്പോര്‍ട്ട് മറികടന്ന്, വിസ്മയ കേസിലെ കുറ്റവാളി കിരണിന് പരോള്‍ അനുവദിച്ചതിനെതിരെ വിസ്മയുടെ അച്ഛന്‍ മുഖ്യമന്ത്രിയെ കാണും.
കൊടി സുനിയുടെ അമ്മ കൊടുത്ത പരോള്‍ അപേക്ഷ മാനുഷിക പരിഗണ അര്‍ഹിക്കുന്നുണ്ടോ എന്ന് പരിഗണിച്ച് തീരുമാനിക്കാനാണ് മനുഷ്യവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ കൊടി സുനി മാനുഷിക പരിഗണന അര്‍ഹിക്കുന്നുവെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു . അങ്ങനെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊടി സുനി 30 ദിവസത്തെ പരോളിന് കഴിഞ്ഞ ശനിയാഴ്ച പുറത്തിറങ്ങി. പരോള്‍ സര്‍ക്കാരിനും സിപിഎമ്മിനും മേല്‍ ആക്ഷേപങ്ങള്‍ക്ക് കാരണമാകുമ്പോഴും പാര്‍ട്ട് അതൊന്നും ഗൗനിക്കുന്നില്ല. തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങളാണെന്നും മാതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ പരോള്‍ മഹാപരാധമല്ലെന്നും പി ജയരാജന്‍റെ എഫ് ബി പോസ്റ്റ്. വിസ്മയക്കേസിലെ കുറ്റവാളിയായ കിരണിന് പരോള്‍ അനുവദിച്ചത് എല്ലാ ചട്ടങ്ങളും മറികടന്നെന്നാണെന്ന് വിസ്മയയുടെ പിതാവ് വിമര്‍ശിച്ചു
കോവിഡ് കാലത്ത് മനുഷ്യവാകാശത്തിന്‍റെ പേരില്‍ നല്‍കിയ പരോളുകളുമായിട്ടാണ് പി ജയരാജന്‍ കൊടി സുനിയുടെയ പരോളിനെ താരതമ്യം ചെയ്യുന്നത്. വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ കലാപമുണ്ടാക്കാന്‍ നേതൃത്വം നല്‍കിയതിനാണ് കൊടി സുനിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. അതിന് മുന്‍പ് പൂജപ്പുര , വിയ്യൂര്‍ ജയിലുകളില്‍ ഫോണ്‍ ഉപയോഗം പിടിച്ചതിനെ തുടര്‍ന്നായിരുന്നു അതിസുരക്ഷ ജയിലേക്കേ മാറ്റിയുരന്നുത്. ടിപി കേസിലെ കുറ്റവാളികളോട് സര്‍ക്കാര്‍ മുന്‍പ് കനിവ് കാട്ടിയിണ്ടുണ്ട്