ബോണ്ടുകളുടെ ന്യൂമറിക് നമ്പരുകള്‍ കൈമാറാനുള്ള സുപ്രീംകോടതി നിര്‍ദേശത്തില്‍ എസ്ബിഐ ഇന്ന് മറുപടി നല്‍കും. നമ്പരുകള്‍ പുറത്തുവന്നാല്‍ ഏത് ബോണ്ട് ഏതു രാഷ്ട്രീയപാര്‍ട്ടിക്ക് ലഭിച്ചുവെന്ന് സ്ഥാപിച്ചെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് . എന്നാല്‍ ഈ കോഡ് എസ്്ബിഐ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് പ്രധാനം.
സുപ്രീംകോടതി വിധി പറഞ്ഞാല്‍ നിയമവ്യവസ്ഥയില്‍ അത് അന്തിമവാക്കാണ്. എന്നാല്‍ ആ വാക്ക് കൃത്യമായി പാലിക്കാതെ എസ്.ബിഐ നടത്തിയ നീക്കങ്ങളാണ് ഇലക്ടറല്‍ ബോണ്ട് കേസിനെ തിരഞ്ഞെടുപ്പ് കാലത്ത് സജീവ ചര്‍ച്ചയാക്കുന്നത്. ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാശംങ്ങള്‍ വെളിപ്പെടുത്താന്‍ ഫെബ്രുവരി പതിനഞ്ചിനാണ് സുപ്രീംകോടതി എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവരങ്ങള്‍ നല്‍കുന്നത് വൈകിപ്പിക്കാന്‍ സാവകാശം ചോദിച്ച എസ്ബിഐയുടെ അപേക്ഷ തള്ളിയ കോടതി അന്ത്യശാസനം കൊടുത്തതോടയൊണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ , ഇലക്ടറല്‍ ബോണ്ട് സ്വീകരിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍,ഓരോ ബോണ്ടിന്‍റെയും യുണീക് നമ്പര്‍ എന്നിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ൈകമാറാന്‍ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടികളുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളുടെ പേരുകളും പണം മാറിയെടുത്ത രാഷ്്ട്രീയപാര്‍ട്ടികളുടെ പേരുകളും പുറത്തുവന്നു. എന്നാല്‍ ബോണ്ടുകളുടെ നമ്പര്‍ എസ്ബിഐ കൈമാറിയില്ല. ഇത് മനസിലാക്കിയ സുപ്രീംകോടതി ബോണ്ടുകളുടെ നമ്പര്‍ സമര്‍പ്പിക്കാന്‍ എസ്ബിഐക്ക് വീണ്ടും നിര്‍ദേശം കൊടുത്തിരിക്കെയാണ്. ഓരോ ബോണ്ടിലും അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന ന്യൂമറിക് നമ്പരുണ്ട്. അള്‍ട്രാവയലറ്റ് പ്രകാശത്തില്‍ മാത്രമേ ദൃശ്യമാവൂ .
എന്നാല്‍ ഓരോ ബോണ്ട് ഇഷ്യൂ ചെയ്യുമ്പോളും ആ കോഡ് എസ്ബിഐ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം . രഹസ്യാത്മ ഉറപ്പുവരുത്താന്‍ ബോണ്ടുകളുടെ നമ്പരുകള്‍ സൂക്ഷിക്കില്ലെന്ന ഉറപ്പിലാണ് കമ്പനികള്‍ ബോണ്ടുകള്‍ വാങ്ങിയത്. എസ്ബിഐ പറയുന്ന നിലപാട് നിര്‍ണായകമാണ്.
Electoral Bond; Today is a crucial day for political parties