ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ കൊടുക്കുന്നതൊക്കെ എല്ലാം വോട്ടാക്കി മാറ്റാനല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എല്‍ഡിഎഫ് ഒപ്പമുണ്ടെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് ക്ഷേമപെന്‍ഷന്‍ കൊടുത്തെന്നുപറഞ്ഞ് പ്രതിപക്ഷമോ മറ്റാരെങ്കിലുമോ തടസം ഉണ്ടാക്കിയേക്കാം. അതിനാലാണ് തിരഞ്ഞെടുപ്പ് വിജ്ഞാനപനത്തിന് മുന്‍പ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.