ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രന്. തിരഞ്ഞെടുപ്പ് സമയത്ത് ആശങ്കയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ്. സി.പി.എമ്മില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രകാശ് ജാവഡേക്കറുമായി വ്യക്തിപരമായ ബന്ധമെന്നും എസ്.രാജേന്ദ്രന് ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രാജേന്ദ്രന് ബിജെപിയിലേക്കെന്ന് സൂചന നല്‍കിയാണ് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറെ ഡല്‍ഹിയിലെ വീട്ടിലെത്തി കണ്ടത്.
എല്‍ഡിഎഫ് കണ്‍വെൻഷനില്‍ എസ് രാജേന്ദ്രൻ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. മുതിര്‍ന്ന സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലായിരുന്നു കണ്‍വെന്‍ഷനില്‍ രാജേന്ദ്രൻ പങ്കെടുത്തത്. ഇതോടെയാണ് ബിജെപിയിലേക്ക് എന്ന മുന്‍പുണ്ടായിരുന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമം ആയിരുന്നു.
Former Devikulam MLA S. Rajendran denied the news that he had joined the BJP