സര്‍ക്കാരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് വന്‍ തിരിച്ചടി . പിഐബിയുടെ  വസ്തുതാപരിശോധന യൂണിറ്റിന്‍റെ  പ്രവര്‍ത്തനങ്ങള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. വസ്തുതാപരിശോധന യൂണിറ്റിനായി ഇന്നലെ കേന്ദ്രസര്‍ക്കാരിറക്കിയ വിജ്ഞാപനമാണ് സ്റ്റേ ചെയതത്. അഭിപ്രായ സ്വതന്ത്രത്തിന്‍മേലുള്ള കടന്നുകയറ്റം വരുന്ന വിശാലമായ വിഷയമാണെന്ന് സുപ്രീകോടതി ചീഫ് ജസറ്റീസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വസ്തുതാ പരിശോധന യൂണിറ്റ് കൊണ്ടുവരാനുള്ള നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി ബോംബൈ ഹൈക്കോടതിയുടെ പരിഗണിയിലാണ്. ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് വരുന്നത് വരെയാണ് സ്റ്റേ  .എഡിറ്റേഴ്സ് ഗില്‍ഡും ഹാസ്യതാരം കുനാല്‍ കമ്രയും നല്‍കിയ  ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത് 

 

Supreme Court Puts On Hold Centre's Notification On Its Fact-Check Unit