മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കോടതിയില്‍. ഗൂഢാലോചന മുഴുവന്‍ നടത്തിയത് കേജ്‍രിവാളാണ്.സൗത്ത് ഗ്രൂപ്പില്‍നിന്ന് കോഴ ചോദിച്ചുവാങ്ങിയെന്നും ഈ പണം ഗോവന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഇഡി വാദിക്കുന്നു. എഎപി നേതാവും മന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുമായി ചേര്‍ന്നാണ് കേജ്‍രിവാള്‍ ഗൂഢാലോചന നടത്തിയതെന്നും ഇ.ഡി പറയുന്നു. ഇത് സാധൂകരിക്കുന്ന സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ടെന്നും ഇ.ഡി അവകാശപ്പെട്ടു. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നും എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഇന്നലെ കേജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്നും ഇ.ഡി വാദിച്ചു.
ഉച്ചയ്ക്ക് രണ്ടുമണിയോടെ റോസ് അവന്യൂ കോടതിയിലെത്തിച്ച കേജ്രിവാളിനായി മനു അഭിഷേക് സിങ്വിയും ഇ.ഡിക്കായി എ.എസ്.ജി എസ്.വി.രാജുവുമാണ് വാദിക്കുന്നത്. കസ്റ്റഡിയില്‍വിട്ടുകിട്ടിയാല്‍ അറസ്റ്റിലുള്ള ബിആർഎസ് നേതാവ് കെ.കവിതയെയും കേജ്രിവാളിനെയും ഒന്നിച്ച് ചോദ്യം ചെയ്യും. കേജ്‌രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്ന ആം ആദ്മി പാർട്ടിയുടെ തീരുമാനത്തിന്റെ നിയമസാധുത ലഫ്റ്റനൻറ് ഗവർണറും കേന്ദ്ര ആഭ്യന്തരമന്ത്രാലയവും പരിശോധിച്ചു വരികയാണ്.
ED demands Arvind Kejriwal's custody