കലാകാരിയെങ്കില്‍ നിറത്തെ കുറിച്ചുള്ള പരാമര്‍ശം സത്യഭാമ പിന്‍വലിച്ച് മാപ്പുപറയണമെന്നു ശ്രീകുമാരന്‍ തമ്പി മനോരമ ന്യൂസിനോട്. യഥാര്‍ഥ സത്യഭാമയെ കൂടി അവഹേളിക്കുന്നതായിപ്പോയി ഇവരുടെ പരാമര്‍ശം.സത്യഭാമ എന്ന പേരു പോലും ഇവര്‍ സ്വീകരിക്കാന്‍ യോഗ്യതയില്ല. ഈ കാലത്തിലും നിറത്തെ കുറിച്ചും ജാതിയെകുറിച്ചും കലാകാരി സംസാരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നർത്തകി സത്യഭാമയ്ക്കെതിരെ നിയമനടപടി തുടരുമെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ. നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. രാമകൃഷ്ണന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സത്യഭാമ. മനോരമ ന്യൂസ് കൗണ്ടർ പോയൻ്റിൽ പങ്കെടുത്ത രണ്ടുപേരും അവരവരുടെ നിലപാടുകൾ ആവർത്തിച്ചിരുന്നു. രാമകൃഷ്ണന്‍റെ നിറത്തെക്കുറിച്ച് മോശം പരാമർശം നടത്തിയ സത്യഭാമയ്ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
Sathyabhama should apologise over racist remarks; demands Sreekumaran Thampi