pc-george-against-mahe-case

ബിജെപി നേതാവ് പി.സി. ജോര്‍ജിനെതിരെ കേസ്. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമര്‍ശത്തില്‍ മാഹി പൊലീസ് പി.സി.ജോര്‍ജിനെതിരെ കേസെടുത്തു. കോഴിക്കോട്ട് നടന്ന് എംടി രമേശിന്‍റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു പരാമര്‍ശം. ജോര്‍ജിന്‍റെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് മാഹിയില്‍ ഉയര്‍ന്നത്. പി.സി.ജോര്‍ജിനെതിരെ മാഹി എംഎല്‍എ രമേശ് പറമ്പത്ത് ദേശീയ വനിത കമ്മിഷനും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കി.

Case against PC George