മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ ക്ഷണിച്ച് കലാമണ്ഡലം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക്  കലാമണ്ഡലത്തിലെ കൂത്തമ്പലത്തിലാണ് അവതരണം. നേരത്തെ ഇന്ന് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മോഹിനിയാട്ടം. കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു.

Kerala Kalamandalam invited RLV Ramakrishnan to perform Mohiniyattam