വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ മല്‍സരം കാഴ്ചവയ്ക്കുമെന്ന് കെ.സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പാർട്ടിയുടെ കേന്ദ്രനേതൃത്വം ഏൽപ്പിച്ചത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണിത്. മത്സരിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. എന്നാൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്നുള്ള രീതിയിൽ പാർട്ടി തീരുമാനം അംഗീകരിച്ചു. അമേഠയിലെ ജനങ്ങൾ അഞ്ചുകൊല്ലം മുൻപ് രാഹുല്‍ ഗാന്ധിയോട് ചെയ്തത് വയനാട്ടിലെ ജനങ്ങൾ ഇനി ചെയ്യും. വന്യജീവി പ്രശ്നത്തിൽ ഉൾപ്പെടെ അഞ്ചുവർഷം രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ല. വയനാട് വികസിക്കണമെങ്കിൽ മോദിയുടെ കൈത്താങ്ങ് വേണമെന്നും കെ.സുരേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു.
പാര്‍ട്ടി ഏല്‍പിച്ച ചുമതല വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്ന് കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാര്‍. പ്രചാരണത്തിന് ആവശ്യത്തിന് സമയമുണ്ടെന്നും, മറ്റ് രണ്ടു സ്ഥാനാര്‍ഥികള്‍ സുഹൃത്തുക്കളെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
K Surendran about Wayanad Election