ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎന്‍ രക്ഷാസമിതി. ബന്ദികളെ ഹമാസ് ഉടന്‍ മോചിപ്പിക്കണമെന്ന് 14 അംഗരാജ്യങ്ങള്‍ അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് അമേരിക്ക, വീറ്റോ അധികാരം പ്രയോഗിച്ചില്ല. റഫ പട്ടണം ആക്രമിക്കാന്‍ ഇസ്രയേല്‍ തയ്യാറാക്കുന്നതിനിടെയാണ് നിര്‍ണായക ഇടപെടല്‍.
UNSC passes resolution demanding Gaza ceasefire