TAGS

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ കേസില്‍ റേഞ്ച് ഒാഫിസര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി. റേഞ്ച് ഒാഫിസര്‍ ബി.ആര്‍.ജയനാണ് കുറ്റക്കാരനെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. കഞ്ചാവ് ചെടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലെ തീയതി ജയന്‍ തിരുത്തിയെന്നും തെളിഞ്ഞു. 21ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ തീയതി 16 എന്ന് മാറ്റി. രേഖകള്‍ തിരുത്തിയത് ഗൗരവതരമായ കുറ്റമാണ്. നടപടിക്ക് സാധ്യത.