ipl-chennai-3

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ടാം ജയം. ഗുജറാത്ത് ടൈറ്റന്‍സിനെ  63 റണ്‍സിന് തോല്‍പിച്ചു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 143 റണ്‍സ് മാത്രമാണ് നേടാനായത്.  37 റണ്‍സെടുത്ത സായി സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്കോറര്‍. മറ്റാര്‍ക്കും തിളങ്ങാനായില്ല. ദീപക് ചഹര്‍,  മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം നേടി.  ആദ്യം ബാറ്റുചെയ്ത ചെന്നൈ ആറുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു.  ശിവം ദുബെ 23 പന്തില്‍ 51 റണ്‍സും രചിന്‍ രവീന്ദ്ര 20 പന്തില്‍ 46 റണ്‍സും നേടി.  ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. 

 

IPL chennai super kings beats gujarat titans