പാലക്കാട് കൊടുമ്പില്‍ വിതരണം ചെയ്ത ഭാരത് അരിയുടെ പാക്കറ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ചിത്രമെന്ന് പരാതി. ചട്ടംലംഘനം കാട്ടി സി.പി.എം നേതൃത്വം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. ഇതിന് പിന്നാലെ അരിവിതരണം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രാവിലെ എട്ടുമണിക്ക് അരി വിതരണം ചെയ്യുന്നതായി ബിജെപിയുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലാണ് പ്രചാരണം നടന്നത്. ഇതനുസരിച്ച് സ്ഥലത്തെത്തിയവര്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്‍റെ ചിത്രം പതിച്ച പാക്കറ്റുകളില്‍ ഭാരത് അരി ലഭിച്ചതെന്നും സിപിഎമ്മിന്‍റെ പരാതിയില്‍ പറയുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Palakkad BJP candidate's poster in Bharat rice packet; cpm files complaint