anto-antony-05

കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്ത ഇടത് സ്ഥാനാർഥി തോമസ് ഐസക്കിന്  താക്കീത് നൽകിയതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആൻറണിയുടെ പേരും മറയ്ക്കാൻ കലക്ടറുടെ നിർദ്ദേശം. ആന്റോ ആന്റണിയുടെ വികസന ഫണ്ട്‌ ഉപയോഗിച്ച് നിർമിച്ച 63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈൽ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറച്ചുവെയ്ക്കാൻ നടപടി വേണം എന്നായിരുന്നു എൽഡിഎഫ് ആവശ്യം . ഇലക്ഷൻ സ്ക്വാഡിന്  ആണ്  കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇതിനു ചെലവാകുന്ന തുക ആന്റോ ആൻറണിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ വകയിരുത്തും.  മറയ്ക്കാൻ തടസ്സം ഉണ്ടെങ്കിൽ തോമസ് ഐസക്കിന്റെ പേര് കൂടി പ്രദർശിപ്പിക്കാൻ അനുമതി നൽകണം എന്ന  ആവശ്യം കലക്ടർ തള്ളി. 

 

ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലെ പേരുകള്‍ മറയ്ക്കട്ടെെയന്നും ഭരണകക്ഷിയെ തൃപ്തിപ്പെടുത്താനാകും നടപടിയെന്നും ആന്റോ ആന്റണി പ്രതികരിച്ചു. സാധാരണക്കാര്‍ക്കു വേണ്ടിയാണ് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍, ജയിച്ചു വന്നാന്‍ കൂടുതല്‍ നിര്‍മിക്കും.  പരാജയ ഭീതിമൂലമാണ് ഇത്തരം ചെറിയ കാര്യങ്ങളില്‍ എല്‍‍ഡിഎഫ് പരാതി നല്‍കുന്നതെന്നും തോമസ് ഐസക്കാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതെന്നും ആന്റോ ആന്റണി പ്രതികരിച്ചു. 

 

'Anto Antony's name and pictures at 63 bus stops to be hide: Collector