ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. ഏഴുമണിക്കൂർ ക്യൂ നിന്നിട്ട് പോലും പലർക്കും ഇതുവരെയും ദർശനം കിട്ടിയിട്ടില്ല. കനത്ത മഴയും പോലീസുകാരുടെ കുറവുമാണ് പ്രതിസന്ധിക്ക് കാരണം. പതിനെട്ടാംപടി കയറുന്നത് വളരെ സാവധാനത്തിലാണ്. നടപ്പന്തലിൽ കുടിവെള്ളം പോലും കിട്ടാതെ നൂറുകണക്കിന് തീർത്ഥാടകർ കുടുങ്ങി.