കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരള ജെഡിഎസ് നേതാക്കളുടെ ചിത്രം വന്നതില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. പോസ്റ്റര്‍ വ്യാജമായി നിര്‍മിച്ചതാണ്. ഇന്നുതന്നെ ഡി.ജി.പിക്ക് പരാതി നല്‍കും. എന്‍ഡിഎ യുമായുള്ള ബന്ധം പണ്ടേ ഉപേക്ഷിച്ചതാണ്. പോസ്റ്ററിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളാണ്. തന്റെയും കൃഷ്ണന്‍കുട്ടിയുടെയും ചിത്രം വച്ചാല്‍ അവിടെ വോട്ടുകിട്ടുമെന്ന് കരുതുന്നില്ലെന്നും മാത്യു ടി.തോമസും പ്രതികരിച്ചു. കേരളത്തിലെ ജനതാദൾ (എസ്) ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിൽക്കുന്നെന്നും മാത്യു ടി.തോമസ് പറഞ്ഞു.
Minister K Krishnankutty and Mathew T Thomas against BJP poster