ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഒരുക്കങ്ങളെല്ലാം അതിവേഗം നടക്കുമ്പോഴും മുഖ്യമന്ത്രി ആരെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപിക്ക് സാധിച്ചില്ല. ഇന്ന് എം.എല്‍.എമാരുടെ യോഗം ചേരും.
70 ല്‍ നാല്‍പത്തിയെട്ട് സീറ്റ് നേടിയിട്ടും മുഖ്യമന്ത്രി ആരെന്ന് ഇതുവരെ തീരുമാനമായില്ല. ഇത്തരമൊരു അനിശ്ചിതത്വം ബി.ജെ.പിയില്‍ പതിവുള്ളതല്ല. പാര്‍ട്ടിക്കുള്ളിലെ ഭിന്നതയാണ് കാരണമെന്ന് എ.എ.പി അടക്കം പ്രതിപക്ഷം പറയുമ്പോഴും ആശയക്കുഴപ്പമില്ലെന്ന് ബി.ജെ.പി. നേതാക്കള്‍ ആവര്‍ത്തിക്കുകയാണ്.
നാളെ നിയമസഭാകക്ഷി യോഗം കഴിയുന്നതോടെ സസ്പെന്‍സിന് വിരാമമാകും എന്നാണ് വിലയിരുത്തല്‍. രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ചലച്ചിത്രതാരങ്ങളും സാംസ്കാരിക പ്രവര്‍ത്തകരും ആത്മീയാചാര്യന്‍മാരും അടക്കം ഒട്ടേറെ പേരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൈലാഷ് ഖേറിന്‍റെ സംഗീതപരിപാടിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.