തിരുവനന്തപുരം വെള്ളറടയിലെ അഭയ കേന്ദ്രത്തിൽ ഓട്ടിസം ബാധിച്ച 16കാരന് ക്രൂരമർദനമേറ്റതില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പ് മന്ത്രി ആർ. ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് നൽകിയ നിർദേശം. വാർത്തയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഉത്തരവ്.
വയറിൻറെ ഇരുവശത്തും തോളുകളിലും കഴുത്തിലും മർദനമേറ്റന്ന് കുട്ടിയുടെ അമ്മ തിരുവല്ല പൊലീസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളറട സെന്റ് ആൻസ് സ്നേഹഭവൻ കോൺവെന്റിലെ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, അധ്യാപിക സിസ്റ്റർ റോസി എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിരുന്നു.
Boy with autism beaten up at care home in Thiruvananthapuram minister seeks report