തലസ്ഥാനത്തെ റോഡുപണി ഇതുവരെ പൂര്‍ത്തിയായില്ല. മാര്‍ച്ച് 31ന് മുന്‍പ് പണി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും ഇന്ന് തുറക്കുന്നത് ഒന്നുമാത്രമാണ്. സ്റ്റാച്യു–ജനറല്‍ ആശുപത്രി റോഡാണ് തുറക്കുന്നത്. ഗാന്ധിഭവന്‍, പൗണ്ട് റോഡുകളും തുറക്കുമെന്ന പി‍ഡബ്ല്യുഡിയുടെ ഉറപ്പ് പാലിക്കാനായില്ല.