അരുണാചല്‍ പ്രദേശില്‍ മലയാളികളുടെ മരണത്തില്‍ ദുരൂഹത. മൃതദേഹം കണ്ടത് രക്തംവാര്‍ന്ന് മരിച്ചനിലയില്‍, ദേഹമാസകലം മുറിവ്. മരണത്തിലേക്ക് നയിച്ചത് ബ്ലാക്ക് മാജിക്കെന്ന് സംശയം. നവീന്‍ മരണാനന്തര ജീവിതത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി പൊലീസ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ദമ്പതികളും യുവതിയും ഇറ്റാ നഗറിലെ ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ നവീന്‍, ദേവി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 27 മുതല്‍ ആര്യയെ കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയിരുന്നു.