Sports-award

മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ 2023 പുരസ്കാരം ലോങ്ജംപ് താരം എം.ശ്രീശങ്കറിന്. ടെന്നിസ് ഇതിഹാസം റോഹന്‍ ബൊപ്പണ്ണ വിജയിയെ പ്രഖ്യാപിച്ചു. ക്രിക്കറ്റര്‍ സച്ചിന്‍ ബേബി ആദ്യ റണ്ണറപ്പ്.  ഷൂട്ടിങ് താരം സിദ്ധാര്‍ഥ ബാബു മൂന്നാംസ്ഥാനത്ത്. ക്ലബ് വിഭാഗത്തില്‍ വയനാട് ദര്‍ശന ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഒന്നാമത്. കോഴിക്കോട് ചക്കാലക്കല്‍ എച്ച്.എസ്.എസിന് രണ്ടാംസ്ഥാനം. തൃശൂര്‍ റെഡ് ലാന്‍ഡ്സ് വോളിബോള്‍ അക്കാദമി മൂന്നാമത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.