jaison-tte-fir-05
  • ആക്രമണം ഉണ്ടായത് ഇന്നലെ
  • ഭിക്ഷക്കാരനെന്ന് സംശയിക്കുന്നയാള്‍ മുഖത്തടിച്ചു
  • കേസെടുത്തത് എറണാകുളം റെയില്‍വേ പൊലീസ്

തിരുവനന്തപുരത്ത് ഇന്നലെ ടി.ടി.ഇയെ ആക്രമിച്ചതില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. പ്രതി 55 വയസുകാരനെന്നാണ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിസിടിവി കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നതെന്ന് എറണാകുളം റെയില്‍വേ പൊലീസ് അറിയിച്ചു. ടി.ടി.ഇ ജയ്സണ്‍ തോമസിനെയാണ് ഭിക്ഷാടകന്‍ എന്ന് തോന്നിക്കുന്നയാള്‍ ആക്രമിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ജനശതാബ്ദി എക്സ്പ്രസിലേക്ക് ടിക്കറ്റില്ലാതെ കയറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതി ജയ്സന്‍റെ മുഖത്തടിച്ചത്. കേറ്ററിങ് തൊഴിലാളിയെ തള്ളിയിട്ട് തിരുവനന്തപുരം സ്റ്റേഷനില്‍ മറഞ്ഞ അക്രമിയെ ദീര്‍ഘനേരത്തെ തിരച്ചിലിനൊടുവിലും കണ്ടെത്താനായില്ല. അക്രമിയുടെ അടിയേറ്റുണ്ടായ പരുക്കുകളുമായി ജോലി തുടര്‍ന്ന ജെയ്സന്‍ എറണാകുളത്തെത്തി ചികില്‍സ തേടുകയായിരുന്നു. 

 

Ernakulam railway police registers case in TTE attack