• രൂപമാറ്റം വരുത്തിയതിന് പിഴയീടാക്കിയത് 5000 രൂപ
  • മറ്റ് നിയമലംഘനങ്ങള്‍ക്ക് ഒടുക്കിയത് 10,000 രൂപ
  • അപകടത്തില്‍ജീവന്‍ നഷ്ടമായത് രണ്ടുപേര്‍ക്ക്

തിരുവനന്തപുരത്ത് പുലര്‍ച്ചെ രണ്ടുപേരുടെ ജീവനെടുത്ത ബൈക്ക് രൂപമാറ്റം വരുത്തിയതെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയതിന് പുറമെ ഒട്ടേറെ നിയമലംഘനങ്ങളും ബൈക്കുടമ നടത്തിയിരുന്നുവെന്നും ഈ ഇനത്തില്‍ 10,000 രൂപയും രൂപമാറ്റം വരുത്തിയതില്‍ അയ്യായിരം രൂപയും പിഴ ഈടാക്കിയിരുന്നുവെന്നും എംവിഡി അറിയിച്ചു. കുളത്തൂരില്‍ അമിതവേഗതയിലെത്തിയ ബൈക്കിടിച്ച് കാല്‍നടയാത്രക്കാരനായ സുനീഷും (29) ബൈക്കോടിച്ച മണക്കാട് സ്വദേശി അല്‍താഹിറു (20)മാണ് മരിച്ചത്. 

 

MVD on Kulathur bike accident