സംസ്ഥാനം വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുന്നു. 12 ജില്ലകളില്‍ യെലോ അലര്‍ട് പുറപ്പെടുവിച്ചു. പാലക്കാട് 41 ഡിഗ്രി സെല്‍സ്യസ് താപനില രേഖപ്പെടുത്തി. കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസുമാണ് താപനില രേഖപ്പെടുത്തിയത്. കണ്ണൂര്‍, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളില്‍ 37 ഡിഗ്രിയും തിരുവനന്തപുരത്തും മലപ്പുറത്തും കാസര്‍കോട്ടും 36 ഡിഗ്രി സെല്‍സ്യസ് ചൂടും രേഖപ്പെടുത്തി. വെള്ളിയാഴ്ച വരെ കഠിനമായ ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Scorching summer in Kerala ; Yellow alert in 12 distircts