francis-george-was-allotted

കോട്ടയത്ത് രണ്ടിലയോട് ഏറ്റുമുട്ടാന്‍ ഓട്ടോറിക്ഷ. യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു. പ്രഥമ പരിഗണന നല്‍കിയ ഓട്ടോറിക്ഷ ചിഹ്നം തന്നെ യുഡിഎഫിന് അനുവദിക്കുകയായിരുന്നു. പാര്‍ട്ടി മുന്‍പ് മല്‍സരിച്ചിട്ടുള്ള ട്രാക്ടര്‍ ചിഹ്നം ഇത്തവണ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ലിസ്റ്റില്‍ ഇല്ലാത്തതിനാലാണ് ഓട്ടോ ചിഹ്നം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന്‍ ചിഹ്നം അനുവദിച്ചത്.

UDF candidate Francis George was allotted an autorickshaw symbol