• പ്രവര്‍ത്തനം തുടങ്ങി 10–ാം മാസം നോക്കുകുത്തി
  • 15 ലക്ഷത്തോളം നിയമലംഘനങ്ങളുടെ പിഴ ഈടാക്കിയില്ല
  • കാമറകളുടെ അറ്റകുറ്റപ്പണിയും നിര്‍ത്തി

235 കോടി രൂപ മുടക്കി സ്ഥാപിച്ച് പത്ത് മാസം പിന്നിട്ടപ്പോളേക്കും എ.ഐ കാമറകള്‍ നോക്കുകുത്തിയായി. കാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ നോട്ടിസ് അയക്കുന്നത് നിര്‍ത്തി. 15 ലക്ഷത്തോളം നിയമലംഘനങ്ങള്‍ക്കാണ് നോട്ടിസയയ്ക്കാത്തതായി കണ്ടെത്തിയത്. ഇതോടെ ഈ ഇനത്തില്‍ നൂറുകോടിയിലേറെ രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായി. കരാറിലെ ആശയക്കുഴപ്പത്തിന്റെ പേരിലാണ് നോട്ടിസ് അയയ്ക്കുന്നത് നിര്‍ത്തിയത്. കരാര്‍ കമ്പനികള്‍ അറ്റകുറ്റപ്പണികളും നിര്‍ത്തിയതോടെ എത്ര കാമറകള്‍ പ്രവര്‍ത്തിക്കുന്നുവെന്നതിലും വ്യക്തതയില്ല. മനോരമന്യൂസ് എക്സ്ക്ലൂസിവ് കാണാം.

 

No notice for traffic violations; 100 cr loss