കേരള സ്റ്റോറി സിനിമയ്ക്ക് പകരം മണിപ്പുർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ വൈപ്പിൻ സാൻജോപുരം സെൻ്റ് ജോസഫ്സ് പള്ളി. സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഇന്‍റന്‍സീവ് ബൈബിൾ കോഴ്സിന്‍റെ ഭാഗമായാണ് വിശ്വാസപരിശീലനത്തിനെത്തുന്ന വിദ്യാർഥികളെ ഡോക്യുമെന്‍ററി കാണിക്കുന്നത്. 'ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്' എന്ന ഡോക്യുമെന്‍ററി രാവിലെ ഒൻപതരയ്ക്ക് പ്രദർശിപ്പിക്കും. മണിപ്പുർ കലാപത്തെകുറിച്ചും കുട്ടികൾ അറിഞ്ഞിരിക്കണമെന്നതാണ് നിലപാട്. സഭയിലെ മറ്റ് രൂപതകളിൽ കേരള സ്റ്റോറി സിനിമ കാണിച്ചതിന്‍റെ പിന്നാലെയാണ് മണിപ്പുർ കലാപത്തെക്കുറിച്ചാണ് കുട്ടികളെ ബോധവൽകരിക്കേണ്ടതെന്ന നിലപാടുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു പള്ളി രംഗത്തെത്തിയിരിക്കുന്നത്.

 

Vypin Sanjopuram St. Joseph's Church to Screen Manipur Riot Documentary