മാസപ്പടി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തോട് സഹകരിക്കാതെ സിഎംആര്‍എല്‍. ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായില്ല. നോട്ടിസിനോട് പ്രതികരിക്കുകയോ രേഖകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഇഡി പറയുന്നത്. തിങ്കളാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ട് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയ്ക്ക് ഇഡി നോട്ടിസ് അയച്ചിട്ടുണ്ട്.
ഇന്ന് ചോദ്യം ചെയ്യാനായി ഹാജരാകാനായിരുന്നു സി.എം.ആര്‍.എല്‍ പ്രതിനിധികളോട് ഇഡി നിര്‍ദേശം. കമ്പനിയുടെ ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആദ്യം ചോദ്യം ചെയ്യാനായിരുന്നു നീക്കം. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളുമായി കൊച്ചി ഓഫിസിൽ ഹാജരാകാനായിരുന്നു ഇഡി നിര്‍ദേശിച്ചിരുന്നത്.
CMRL not cooperating with ED probe