MM-Hassan
വയനാട്ടില്‍‌ രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്‍റ് എം.എം.ഹസന്‍. ചിഹ്നം മാത്രമാണ് ഉപയോഗിക്കുന്നത്. ആ തീരുമാനത്തിലേക്ക് എത്തിയതിന്‍റെ സാഹചര്യം മാധ്യമങ്ങളോട് വിശദീകരിക്കാനാകില്ല. മറ്റുമണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ പതാകകള്‍ ഉപയോഗിക്കാമെന്നും എം.എം.ഹസന്‍ പത്തനംതിട്ടയിലെ വാര്‍ത്താ സമ്മേളനത്തില്‍ പറ‍ഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.