beef-asam

TOPICS COVERED

അസമിൽ ബീഫ് നിരോധിച്ച് സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച നിയമഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുപരിപാടികൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കുന്നതാണ് പുതിയ നിയമഭേദഗതി.നേരത്തെ സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്ക് സമീപം ബിഫ് വിളമ്പുന്നത് നിരോധിച്ചിരുന്നു.

‘റസ്റ്ററന്റുകൾ, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ബീഫ് ഉപഭോഗം സംബന്ധിച്ച നിലവിലെ നിയമം ശക്തമാണ്. എന്നാൽ റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മതപരമോ സാമൂഹികമോ ആയ സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ ബീഫ് കഴിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. ഇനിമുതൽ പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നത് പൂർണമായും നിരോധിക്കാൻ തീരുമാനിച്ചു.’ ഹിമന്ത ബിശ്വ ശർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ENGLISH SUMMARY:

The Assam government has decided to ban serving and consumption of beef in restaurants, hotels and public places, Chief Minister Himanta Biswa Sarma announced on Wednesday. A decision was taken at a meeting of the state cabinet to amend the existing law on beef consumption to incorporate the new provisions