മലപ്പുറം തലപ്പാറ ദേശീയപാതയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മറിഞ്ഞ് 30 യാത്രക്കാർക്ക് പരുക്കേറ്റു. നിർമാണത്തിലിരിക്കുന്ന 10 അടിയിലേറെ താഴ്ചയുള്ള ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ തിങ്ങിനിറഞ്ഞ് യാത്രക്കാരുമുണ്ടായിരുന്നു. പരുക്കേറ്റവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 

Malappuram thalappara ksrtc bus accident 30 injured