ഫയല്‍ ചിത്രം

ഛത്തീസ്ഗഢിലെ കാംഗേറില്‍ പൊലീസും മാവോയിസ്റ്റുകളുമായി രൂക്ഷമായ ഏറ്റുമുട്ടല്‍. 29 മാവോയിസ്റ്റുകളെ വധിച്ചു. മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. ഏഴ് എ.കെ. 47 തോക്കുകളും ഐഇഡി നിര്‍മാണ വസ്തുക്കളും വയര്‍ലെസ് സെറ്റുകളും പിടിച്ചെടുത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ഈ വെള്ളിയാഴ്ച ലോക്സഭ തിര​ഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലെ ബസ്തര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കാംഗേറിലാണ് കനത്ത ഏറ്റുമുട്ടലുണ്ടായത്. ബിഎസ്എഫും ഛത്തീസ്ഗഢ് പൊലീസിന്‍റെ ജില്ലാ റിസര്‍വ് ഗാര്‍ഡുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്. മാവോയിസ്റ്റ് ഭീഷണി മറികടക്കാന്‍ 65,000 ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കുന്ന ബസ്തറിലെ സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണിത്. സുരക്ഷാസേനാംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. നിബിഡ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകളിലെ പ്രധാനികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായാണ് വിവരം. ഐഇഡി നിര്‍മാണത്തിന് വേണ്ട സാമഗ്രികളും ഏഴ് എകെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീന്‍ ഗണ്ണും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. 

 

 

Chhattisgarh: At least 18 Maoists killed, 3 security personnel injured in encounter