രാജീവ് ഗാന്ധി വധക്കേസ് പുനരന്വേഷിക്കണമെന്നും യഥാർഥ പ്രതികളെ കണ്ടെത്തിയതായി കരുതുന്നില്ല എന്നും മേജർ രവി. ശിവരശൻ അടക്കമുള്ള പ്രതികളെ താൻ നയിച്ച കമാൻഡോ സംഘത്തിന് ജീവനോടെ പിടികൂടാമായിരുന്നിട്ടും അനുവദിച്ചില്ല. പത്ത് മണിക്കൂറിലധികം അനുമതി കാത്തിരുന്നത് ഗൂഢാലോചനയാണ് എന്ന് സംശയിക്കണം. പുൽവാമ ആക്രമണം ആസൂത്രിതമെന്ന് ആരോപിക്കുന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് കാലത്തിനു മുൻപ് നടന്ന ഇന്ദിരാഗാന്ധി വധവും, രാജീവ് ഗാന്ധി വധവും ആസൂത്രിതമെന്ന് പറയുമോ എന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ മേജർ രവി ചോദിച്ചു
Rajiv murder case should be re-investigated; Major Ravi