കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ് ഇന്നും ചോദ്യംചെയ്യലിന് ഹാജരാകില്ല. തിരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇ.ഡിയോട് ഇളവുതേടിയത്. തിരഞ്ഞെടുപ്പിനുശേഷം ഹാജരാകാമെന്ന് വര്‍ഗീസ് ഇ.ഡിയെ അറിയിച്ചു. 25ലേറെ വെളിപ്പെടുത്താത്ത അക്കൗണ്ടുകളും 101 സ്ഥാവരജംഗമങ്ങളും പാർട്ടിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എം.എം. വര്‍ഗീസിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പാര്‍ട്ടിയുടെ ആസ്തി അക്കൗണ്ട് വിവരങ്ങള്‍ കൊണ്ടുവരണമെന്നും ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ കോടികളുടെ വിഹിതം പല ലോക്കൽ, ബ്രാഞ്ച് കമ്മിറ്റിയുടെ അക്കൗണ്ടുകളിലേക്കും എത്തിയതായും കണ്ടെത്തിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
MM Varghese will not appear before ED today