bjp-modi-24

രാജസ്ഥാന്‍ പ്രസംഗത്തില്‍ നിന്ന് ഒരു വാക്ക് അടര്‍ത്തിയെടുത്ത് പ്രധാനമന്ത്രിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി വി. മുരളീധരന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും അതിനായി ഇരുമുന്നണികളും നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

 

പ്രധാനമന്ത്രി മുസ്​ലിം വിരുദ്ധനല്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അഗം കുമ്മനം രാജശേഖരന്‍. രാജസ്ഥാന്‍ പ്രസംഗം കേരളത്തിലെ എന്‍ഡിഎയെ ബാധിക്കില്ല. രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിക്കുന്നത് ഒരുചലനവും ഉണ്ടാക്കില്ലെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് കൊച്ചുകുട്ടിപോലും പറയില്ലെന്നും കുമ്മനം മനോരമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുത്ത് കഴിഞ്ഞതവണ തനിക്ക് ലഭിച്ചത് പാര്‍ട്ടി വോട്ടാണെന്നും ഇത്തവണ രാജീവ് ചന്ദ്രശേഖറിന് അതിനെക്കാള്‍കൂടുതല്‍ വോട്ടുലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ രണ്ടക്ക സീറ്റ് നേടാനുള്ള പരിശ്രമത്തിലാണ് ബിജെപിയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും അതിന്‍റെ ഗുണം യുഡിഎഫിന് അനുകൂലമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Modi's remarks will not affect NDA in Kerala, claims BJP leaders