• നാലംഗ സംഘമെത്തിയത് രാവിലെ ആറേകാലോടെ
  • തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം
  • 20 മിനിറ്റോളം സംസാരിച്ച ശേഷം മടങ്ങി

വയനാട് മാനന്തവാടിക്ക് സമീപം തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് സംഘമെത്തി. ഇന്ന് രാവിലെ ആറേകാലോടു കൂടിയാണ് നാലംഗ സംഘം കമ്പമല പാടികൾക്ക് സമീപം എത്തിയത്. ആയുധധാരികളായ സംഘം തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നാട്ടുകാരുടെ അടുത്ത് ആഹ്വാനം ചെയ്തു. സംഘത്തിൽ സി.പി.മൊയ്തീൻ, സന്തോഷ്, സോമൻ, ആഷിക് എന്നിവർ ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞു. ഇരുപതു മിനിറ്റോളം നാട്ടുകാരുമായി സംസാരിച്ചാണ് സംഘം മടങ്ങിയത്. മക്കിമല ഭാഗത്തേക്ക് നീങ്ങിയ മാവോയിസ്റ്റ് സംഘത്തിനായി പൊലീസ് തിരച്ചിലാരംഭിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Maoist gang at Kambamala, Wayanad