ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപുമായി ഒത്തുനോക്കണമെന്ന ഹര്‍ജി വിധി പറയുന്നതിനായി മാറ്റിവച്ചു. ഹര്‍ജി പരിഗണിക്കവേ സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി വ്യക്തത തേടിയിരുന്നു. പോളിങ് നടത്തിയ ശേഷം വോട്ടിങ് യന്ത്രവും വിവിപാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഒരു തവണ മാത്രമാണ് പ്രോഗാം ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് യന്ത്രത്തിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കണമെങ്കില്‍ എന്താണ് ചെയ്യുന്നതെന്നതടക്കമുള്ള കാര്യങ്ങളിലാണ് കമ്മിഷനോട് സുപ്രീംകോടതി വ്യക്തത തേടിയിരുന്നത്.
Supreme Court judgement on VVPAT reserved