കൊടുംചൂട് കേരളത്തില്‍ മാത്രമല്ല, ഉത്തരേന്ത്യന്‍ ജനതയും ചൂടില്‍ വലയുകയാണ്. ചൂടുകാരണം സ്കൂളിലേക്ക് കുട്ടികളെത്തായതോട ഉത്തര്‍പ്രദേശ് കനൗജിലെ സര്‍ക്കാര്‍ സ്കൂള്‍ ഒരു പ്രതിവിധി കണ്ടെത്തി. കുട്ടികളെ ഹാപ്പിയാക്കിയ ആ ഐഡിയ കാണാം.
കുട്ടികള്‍ കളിചിരിയുമായി നിന്തിതുടിക്കുന്നത് നീന്തല്‍കുളത്തിലല്ല. ഇന്നലെ വരെ അവര്‍ പഠിച്ച ക്ലാസ് മുറിയിലാണ്. കനൗജ് ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് ക്ലാസ് മുറിയില്‍ നീന്തൽക്കുളമൊരുക്കിയത്. ചൂടില്‍നിന്ന് രക്ഷനേടാന്‍ കുട്ടികളിപ്പോള്‍ ഏറെനേരവും വെള്ളത്തില്‍തന്നെ. ചൂടുകാലമായതോടെ സ്കൂളില്‍ ഹാജര്‍നില കുറഞ്ഞപ്പോഴാണ് സ്കൂള്‍ അധികൃതര്‍ പരിഹാരമാലോചിച്ച് കുട്ടികളെ തണുപ്പിക്കാനുള്ള മാര്‍ഗം കണ്ടെത്തിയത്.
അഞ്ച് ക്ലാസ് മുറികളിലൊന്നാണ് താല്‍ക്കാലിക നീന്തല്‍ കുളമാക്കിമാറ്റിയത്. ഇപ്പോൾ നാല് മുറികളിലായാണ് ക്ലാസ്. അതനുസരിച്ച് നീന്തലിനടക്കം ടൈംടേബിളും ക്രമീകരിച്ചിട്ടുണ്ട്.