ജോലിയില്ലാത്തതിന്റെ പേരില്‍ പങ്കാളിയുടെ പരിഹാസം കേട്ടുമടുത്ത് യുവാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ബന്ദ സ്വദേശിയായ യുവതിയോടൊപ്പം നാലുവര്‍ഷമായി ഒന്നിച്ചു ജീവിക്കുകയായിരുന്ന യുവാവാണ് ജീവനൊടുക്കിയത്. എഞ്ചിനിയറിങ് ബിരുദധാരിയായ മായങ്ക് ചന്ദേല്‍ ആണ് പരിഹാസം സഹിക്കാനാകാതെ ജീവനൊടുക്കിയത്. 27 വയസായിരുന്നു.
നാലുവര്‍ഷമായി ഒന്നിച്ചു ജീവിക്കുകയായിരുന്നുവെങ്കിലും മായങ്കിന് ജോലി ഉണ്ടായിരുന്നില്ല. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. പലപ്പോഴും ജോലി കണ്ടുപിടിക്കാനായി മായങ്കിനോട്് യുവതി ആവശ്യപ്പെട്ടിരുന്നു. ജോലിയില്ലാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കവും ഉടലെടുത്തിരുന്നു. യുവതി മായങ്കിനെ പലപ്പോഴായി പരിഹസിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
മായങ്ക് ജോലിക്ക് പോകുന്നില്ലെന്നും, വീട്ടില്‍ വെറുതെയിരുന്ന് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്യുന്നതെന്നും യുവതി കഴിഞ്ഞ ദിവസം പറഞ്ഞതാണ് മായങ്കിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ യുവതിയാണ് മായങ്കിനെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.