തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി തിരഞ്ഞെടുപ്പ് റാലിയില്‍ പരാമര്‍ശിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തി. വോട്ടെടുപ്പ് കഴിയുംവരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.