മഹാരാഷ്ട്ര വനിതാ കമ്മീഷൻ അധ്യക്ഷയും എൻസിപി നേതാവുമായ രൂപാലി ചക്കങ്കർ പോളിംഗ് ബൂത്തിൽ 'ആരതി' നടത്തുന്ന ചിത്രം വൈറലായതിന് പിന്നാലെ കേസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിനാണ് കേസെടുത്തിരിക്കുന്നത്. ബാരാമതി ലോക്‌സഭ മണ്ഡലത്തിലെ ഖഡക്വാസല പ്രദേശത്തെ പോളിംഗ് സ്റ്റേഷനിലാണ് ചക്കങ്കർ ആരതി നടത്തിയത്. ചിത്രങ്ങളില്‍ ടാഗ് ചെയ്തുകൊണ്ട് രൂപാലിക്കെതിരെ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിരവധിയാളുകള്‍ എക്‌സിലൂടെ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂപാലി ചക്കങ്കറിനെതിരെ  കേസ് രജിസ്റ്റര്‍ ചെയ്‌തത്.  സിന്‍ഹാഗാദ് പൊലീസ് സ്റ്റേഷനിലാണ് കേസെടുത്തിരിക്കുന്നത്.

Rupali Chakankar performing 'aarti' at one of the polling booths