സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. മോട്ടോര്‍വാഹനവകുപ്പ് പുറത്തിറക്കിയ പരിഷ്കരിച്ച സര്‍ക്കുലറിനെതിരെയുള്ള സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ടെസ്റ്റ് മുടങ്ങിയത്. തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാരാണ് തടഞ്ഞത്.
ഇന്നലത്തെപ്പോലെ ഇന്നും സംസ്ഥാനത്തെ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കു മുന്നില്‍ പ്രതിഷേധം കടുത്തു. പുതുക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കാതെ ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്നു ആവര്‍ത്തിച്ച് പ്രതിഷേധക്കാര്‍.സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ടെസ്റ്റു നടത്താനായി ഉദ്യോഗസ്ഥര്‍ എത്തി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞു. ആലുവയില്‍ കഞ്ഞിവെച്ചായിരുന്നു ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം
കോഴിക്കോട്,വടകര , നന്‍മണ്ട, കൊടുവള്ളി ഫറോക്ക് എന്നിവിടങ്ങളിലും പ്രതിഷേധം കാരണം ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. പുതുക്കിയ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തയാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച് നടത്താനാണ് സംഘടനകളുടെ തീരുമാനം. ടെസ്റ്റ് വാഹനങ്ങളില്‍ രണ്ടാമത്തെ ക്ലച്ചും ബ്രേക്കും പാടില്ല, 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള വാഹനങ്ങള്‍ ടെസ്റ്റിനു ഉപയോഗിക്കാന്‍ പാടില്ല, ടെസ്റ്റുകളുടെ എണ്ണം 40 ആയി നിജപ്പെടുത്തി , തുടങ്ങിയതടക്കമാണ് പുതിയ സര്‍ക്കുലര്‍
Driving test stopped at Muttathara