എസ്എസ്എല്‍സി പരീക്ഷാ രീതി അപ്പാടെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു . എല്ലാ എഴുത്തുപരീക്ഷകള്‍ക്കും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് ഉണ്ടെങ്കിലെ ജയിക്കാനാകൂ എന്ന രീതിയില്‍പരീക്ഷാ സമ്പ്രദായം പരിഷ്ക്കരിക്കും. നിലവില്‍ എഴുത്തുപരീക്ഷക്ക് പത്തു മാര്‍ക്ക് കിട്ടിയാലും ജയിക്കുന്ന രീതിയെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റം ആലോചിക്കുന്നത്. എട്ടാം ക്്ളാസുവരെ എല്ലാവരെയും വിജയിപ്പിക്കുന്ന രീതിക്കും മാറ്റം വരും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എഴുത്തുപീക്ഷക്ക് ഒാരോ പേപ്പറിനും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് കിട്ടിയാലെ എസ്എസ്എല്‍സി പരീക്ഷ ജയിക്കാനാകൂ എന്ന നിലയിലാണ് മാറ്റം കൊണ്ടുവരിക. ഇപ്പോള്‍ എസ്എസ്എല്‍സിക്ക് 100 മാര്‍ക്കുള്ള ഒരു പേപ്പറിന് 30 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കാം. 20 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിന്‍റെതാണ്. മിക്കവാറും സ്കൂളുകളില്‍ 18 മുതല്‍ 20 മാര്‍ക്ക് വരെ കുട്ടികള്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിലൂടെ നല്‍കും. എഴുത്തുപരീക്ഷ 80 മാര്‍ക്കിന്‍റേതാണ്. ഇതില്‍ 10 മുതല്‍ 15 മാര്‍ക്ക് വരെ നേടിയാല്‍ വിജയം സുനിശ്ചിതം. ഇതിനോടൊപ്പമാണ് ഉദാരമായ മൂല്യനിര്‍ണയം. ഈ രീതിക്കാണ് മാറ്റം വരുത്തുക.
നേരത്തെ പരീക്ഷാരീതിയെയും ഉദാരമൂല്യനിര്‍ണയത്തെയും പൊതുവിദ്യാഭ്യാസഡയറക്ടര്‍ എ. ഷാനവാസ് അധ്യാപകരുടെ യോഗത്തില്‍ തുറന്നു വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതെകുറിച്ചുചോദിച്ചപ്പോള്‍മന്ത്രിയുടെ ഉത്തരം ഇങ്ങനെ. എട്ടാം ക്ളാസുവരെ എല്ലാവരെയും ജയിപ്പിക്കുന്ന രീതിയിലും മാറ്റം ആലോചിക്കുന്നുണ്ട്. ദേശീയ നിലവാരത്തിലേക്ക് കേരളത്തിലെ കുട്ടികളെ എത്തിക്കുകയാണ് ലക്ഷ്യം എന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. യുഎസ്എസ്,എല്‍എസ്എസ് സ്ക്കോളര്‍ഷിപ്പിന് 30 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. അഞ്ചു വര്‍ഷമായി സ്ക്കോളര്‍ഷിപ്പ് മുടങ്ങിയത് പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.