എസ്എസ്എല്‍സി പരീക്ഷയില്‍ 99. 69 ശതമാനം കുട്ടികള്‍ ജയിച്ചു. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍നേരിയ കുറവുണ്ടെങ്കിലും എ പ്ലസ്സുകാരുടെ എണ്ണം കൂടി. ഏറ്റവും തിളക്കമുള്ള വിജയവുമായി പാലാ വിദ്യാഭ്യാസ ജില്ല മുന്നിലെത്തി. ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരത്താണ്. പ്്ളസ് വണ്‍പ്രവേശ നടപടികള്‍ മേയ് 16 മുതല്‍ ആരംഭിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കഴിഞ്ഞ തവണത്തെ 99.70 ശതമാനത്തില്‍ നിന്ന് 0.01 ശതമാനം കുറഞ്ഞ് വിജയ ശതമാനം 99.69 ല്‍ എത്തിയപ്പോള്‍ 4,25,565 പേരാണ് ഉന്നത പഠനത്തിന് അര്‍ഹരായത്. 71831 കുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്്ളസ് നേടിയത്. പാലാ വിദ്യാഭ്യാസ ജില്ലയാണ് വിജയക്കണക്കില്‍ ഏറ്റവും മുകളില്‍. ഇവിടെ പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. റവന്യൂജില്ല കളില്‍ 99.92 ശതമാനം എന്നതിളക്കവുമായി കോട്ടയം മുന്നിലെത്തി. ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷ എഴുതിയ മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ എ പ്്ളസ് ലഭിച്ചതും.
നാളെ മുതല്‍ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ ഈമാസം 27 ന് ആരംഭിക്കും. 16ാം തീയതിയാണ് പ്്ളസ് വണ്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങുക. മേയ് 29 ന് ട്രയല്‍ അലോട്ട്മെന്‍റും ജൂണ്‍ 5 ന് ആദ്യഅലോട്ട്മെന്‍റും ഉണ്ടാകും. 3.59 ലക്ഷം പ്്ളസ് വണ്‍സീറ്റുകളുണ്ട്. 73424 സീറ്റുകള്‍ കഴിഞ്ഞ വര്‍ഷം കൂട്ടി നല്‍കിയത് തുടരും. ആവശ്യമെങ്കില്‍ സ്കൂള്‍ അടിസ്ഥാനത്തില്‍ സീറ്റ് വര്‍ധിപ്പിച്ചു നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ 24 ന് പ്്ളസ് വണ്‍ക്ളാസുകള്‍ ആരംഭിക്കും.
പരീക്ഷഫലം www.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in,https:pareekshabhavan.kerala.gov.in,https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.
Minister V Sivankutty announces SSLC results