Kangana-vikramadithya

ഹിമാചലിലെ മാണ്ഡിയിൽ കങ്കണ റണൗട്ട് - വിക്രമാദിത്യ സിങ് വാഗ്വാദം തുടരുന്നു. ഒന്നിനെ കുറിച്ചും ബോധമില്ലാത്ത കങ്കണക്കായി മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ ഉണ്ടാക്കിയ സിനിമ പൊട്ടിപോയെന്ന് നാമനിർദേശ പത്രിക സമർപ്പണ ശേഷം കോൺഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങ് വിമർശിച്ചു. സ്വന്തം സർക്കാരിനെ ശപിച്ചവർ നിലവിൽ കോൺഗ്രസിന്‍റെ മടിയിൽ ഇരിക്കുകയാണെന്ന് ബി ജെ പി സ്ഥാനാർഥി കങ്കണ റണൗട്ട് തിരിച്ചടിച്ചു.

പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ എല്ലാം മാറ്റി വച്ച് ശക്തി പ്രകടനം നടത്തിയാണ്  വിക്രമാദിത്യ സിങ് മാണ്ഡിയിൽ നാമനിർദ്ദേശപത്രിക സമർപ്പണത്തിന് എത്തിയത്. ഒപ്പം മാതാവും പിസിസി അധ്യക്ഷയുമായ പ്രതിഭാ സിങ്ങും  മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുവും. പത്രിക സമർപ്പണത്തിന് ശേഷം അതിരൂക്ഷ ഭാഷയിൽ കങ്കണക്കെതിരെ വിമർശനം. ഒന്നിനെക്കുറിച്ചും ബോധമില്ലാത്ത കങ്കണ റണൗട്ട് തോന്നിയതെല്ലാം പറയുന്നു. ഗ്ലാമറും ബോളിവുഡും ഹിമാചലിലെ ജനം ആഗ്രഹിക്കുന്നില്ല. വിദ്യാഭ്യാസമുള്ളവരെ തിരഞ്ഞെടുത്ത് വികസനത്തിന് അവസരമൊരുക്കാനാണ് ജനം ഒരുങ്ങിയിരിക്കുന്നത് എന്നും വിക്രമാദിത്യ സിങ്.

Kangana Runout - Vikramaditya Singh quarrel Continues